Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഞാട്ടുപാട്ട്​...

ഞാട്ടുപാട്ട്​ നിലക്കു​േമ്പാൾ ^2

text_fields
bookmark_border
ഞാട്ടുപാട്ട് നിലക്കുേമ്പാൾ -2 കോൾനിലങ്ങൾ പ്രതീക്ഷയുടെ തുരുത്ത് കെ.പി. യാസിർ മലപ്പുറം: വിശാലമായ പൊന്നാനി കോൾനിലങ്ങൾ എക്കാലത്തും നെൽകർഷകരുടെ പറുദീസയാണ്. കായൽ പ്രദേശത്തുനിന്ന് കിട്ടുന്ന നല്ല വിളവിലൂടെയാണ് കോൾ (കോളടിച്ചു!) എന്ന പേര് വന്നതെന്ന് കർഷകർ പറയുന്നു. ജില്ലയുടെ നെല്ലുൽപാദനത്തി​െൻറ പകുതിയിലധികവും കോൾനിലങ്ങളുടെ സംഭാവനയാണ്. നെല്ലുൽപാദനം ഇരട്ടിയാക്കുക ലക്ഷ്യമിട്ടാണ് 2012-13ൽ തൃശൂർ-പൊന്നാനി കോൾ വികസന പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ 2000 ഹെക്ടറോളമാണ് കോൾനിലങ്ങളുടെ വിസ്തൃതി. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്, തവനൂർ കൃഷി േബ്ലാക്കുകളിലാണിത്. 1500 ഹെക്ടറോളം സ്ഥലത്ത് കൃഷിയുണ്ട്. ഹെക്ടറിന് ആറ് ടൺ ആണ് ശരാശരി ഉൽപാദനം. കാർഷികാഭിവൃദ്ധി ലക്ഷ്യമിട്ട് തൃശൂർ-പൊന്നാനി കോൾ പാക്കേജിൽ കോടികളുടെ ഫണ്ടാണ് ഒഴുകിയെത്തിയത്. പദ്ധതി നിർവഹണം മൂന്നാംഘട്ടത്തിലാണിപ്പോൾ. കേരള ലാൻഡ് െഡവലപ്മ​െൻറ് കോർപറേഷനാണ് സ്ഥിരം ബണ്ട് നിർമാണത്തി​െൻറ മേൽനോട്ടം. ഇവയുടെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായെങ്കിലും ബാക്കി പ്രവൃത്തികൾ ഇഴയുകയാണ്. ബണ്ടുകൾക്കുള്ള സ്ലൂയിസ് എല്ലായിടത്തും പണിതിട്ടില്ല. റാമ്പുകൾ നിർമിക്കണം. മോേട്ടാർതറ, മോേട്ടാർ ഷെഡ്, ഫാം റോഡുകൾ തുടങ്ങിയവ നിർമിക്കാനുള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. കൊയ്ത്തുയന്ത്രവും പവർ ടില്ലറും ട്രാക്ടറുകളുമടക്കം 27 കോടിയുടെ യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും കർഷകർക്ക് പ്രയോജനപ്പെട്ടിട്ടില്ല. പരമ്പരാഗത രീതിയിലുള്ള പെട്ടി-പറ സംവിധാനം ഉപയോഗിച്ചാണ് ഭൂരിഭാഗം മേഖലയിലും വെള്ളം പമ്പ് ചെയ്യുന്നത്. ഇതിന് കൂടുതൽ വൈദ്യുതി ആവശ്യമാണ്. പഴഞ്ചൻ സംവിധാനം മാറ്റി ആക്സിൽ േഫ്ലാ പമ്പ് സ്ഥാപിച്ചാൽ വൈദ്യുതിയിനത്തിൽ വൻ ലാഭമുണ്ടാവും. സമഗ്ര കോൾ വികസന രൂപരേഖ പ്രകാരമുള്ള പ്രവർത്തനം പൂർണതോതിൽ ഇപ്പോഴും നടന്നിട്ടില്ല. സ്ഥിരം ബണ്ടി​െൻറ വാർഷിക അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. േകാൾപടവുകളിലേക്കുള്ള തോടുകളുടെയും വെള്ളത്താവളങ്ങളുടെയും ആഴംകൂട്ടുന്ന പ്രവൃത്തി നടത്തണം. തൃശൂർ ജില്ലയിലെ കോൾകർഷകർക്ക് ഡാമിൽനിന്നുള്ള വെള്ളം കടുത്ത വേനലിലും ലഭ്യമാവുന്നുണ്ട്. നൂറടിത്തോടിൽ പമ്പ് ചെയ്ത് സൂക്ഷിക്കുന്ന വെള്ളം മാത്രമാണ് പൊന്നാനിയിലെ കർഷകർക്ക് ആശ്രയം. ചമ്രവട്ടം െറഗുലേറ്ററിൽനിന്ന് ലിങ്ക് കനാൽ പണിത് അതുവഴി വെള്ളമെത്തിച്ചാൽ കോൾ മേഖലക്ക് ഗുണം ചെയ്യുമെന്ന് കർഷകർ പറയുന്നു. മേഖലയിൽ അഞ്ചുവർഷത്തിനിടെ കൃഷിഭൂമിയുടെ വിസ്തൃതി 1000 ഏക്കറോളം കൂടിയിട്ടുണ്ട്. സ്ഥിരം ബണ്ടുകളുടെ നിർമാണം പൂർത്തിയായാൽ മുഴുവൻ കോൾ പാടങ്ങളിലും കൃഷി സാധ്യമാവും. കേന്ദ്ര സർക്കാറി​െൻറ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ) പ്രകാരം കർഷകർക്ക് ലഭിച്ചിരുന്ന ധനസഹായം ഇത്തവണ കിട്ടിയിട്ടില്ല. മുൻ വർഷത്തെ ധനവിനിയോഗത്തി​െൻറ കണക്ക് കേന്ദ്രത്തിന് സമർപ്പിക്കാത്തതാണത്രെ കാരണം. രാസവളത്തിന് കടുത്ത ക്ഷാമമുണ്ട്. കൊയ്തെടുത്ത നെല്ല് ഉടൻ എടുക്കാൻ സൈപ്ലകോ സംവിധാനമൊരുക്കാത്തത് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുന്നു. നെല്ല് വിറ്റ പണം കിട്ടാനും മാസങ്ങളോളം കാത്തിരിക്കണം. 58 കോൾപടവുകൾ ചേർന്ന് പൊന്നാനി കോൾ സംരക്ഷണ സമിതി എന്ന പേരിൽ കർഷക കൂട്ടായ്മയുണ്ട്. പാടശേഖര സമിതികളുടെ സജീവ ഇടപെടലാണ് കോൾപാടങ്ങളിൽ കൃഷി നിലനിന്നുപോകാൻ കാരണം. നിർവഹണത്തിൽ പോരായ്മകളുണ്ടെങ്കിലും കോൾ വികസന പദ്ധതി കൃഷി വികസനത്തിന് സഹായകമായിട്ടുണ്ട്. പഞ്ചായത്തി​െൻറയും കൃഷിവകുപ്പി​െൻറയും പിന്തുണ കർഷകർക്ക് ഗുണം ചെയ്തു. മുല്ലമാട്, വള്ളുവമ്പായി ഉൾപ്പെടെ 800 ഏക്കറോളം പ്രദേശം ഇപ്പോഴും തരിശിട്ടിരിക്കുകയാണ്. മുഴുവൻ കോൾ പ്രദേശത്തും കൃഷി വ്യാപിപ്പിക്കാനും ഇരിപ്പൂ കൃഷിയിലേക്ക് മാറാനും സാധിച്ചാൽ ഉൽപാദനം ഇനിയും കൂട്ടാമെന്ന് പൊന്നാനി േകാൾ സംരക്ഷണ സമിതി സെക്രട്ടറി കെ. ജയാനന്ദൻ പറയുന്നു. കോൾ വികസനം -നിർദേശങ്ങൾ *കാലഹരണപ്പെട്ട ഉമ, ജ്യോതി നെൽവിത്തുകൾക്ക് പകരം പുതിയ 'മനുരത്ന' വിത്ത് കർഷകരിൽ എത്തിക്കണം. *കോൾപാടങ്ങളിൽ തനത് മത്സ്യസമ്പത്ത് സംരക്ഷിച്ചുള്ള മീൻ വളർത്തൽ പദ്ധതി ആവിഷ്കരിക്കണം. *കോൾ മേഖലയിെല കാലാവസ്ഥ വിത്തുൽപാദന ഹബ്ബാക്കി മാറ്റാൻ അനുയോജ്യമാണ്. രജിസ്ട്രേഡ് സീഡ് ഗ്രോവേഴ്്സ് പ്രോഗ്രാം വിപുലീകരിക്കണം. *നേരിട്ടുള്ള വളപ്രയോഗം മണ്ണിെന നശിപ്പിക്കും. ലിക്വുഡ് ഫെർട്ടിലൈസർ ഇലയിൽ തളിച്ച് ഇത് ഒഴിവാക്കാം. *തൃശൂർ മേഖലയിൽ ഉറച്ച ബണ്ടുകളുള്ളപ്പോൾ പൊന്നാനി മേഖലയിൽ പലതും ദുർബലമാണ്. അറ്റകുറ്റപ്പണിക്ക് പ്രധാന പരിഗണന നൽകണം. *ബണ്ട് തകർന്നുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം. *പൊന്നാനി കോൾ വികസന ഏജൻസി (പി.കെ.ഡി.എ) മാതൃകയിൽ കർഷകർക്ക് സമീപിക്കാവുന്ന സംവിധാനം പുനരുജ്ജീവിപ്പിക്കണം. (തുടരും)
Show Full Article
TAGS:LOCAL NEWS 
Next Story