മത തീവ്രവാദികൾ ഇന്ത്യ വിടണം -നാഷനൽ യൂത്ത് ലീഗ്

06:32 AM
10/08/2018
തിരൂരങ്ങാടി: മനുഷ്യരെ മതത്തി​െൻറ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറും ഇതിനെതിരെ പ്രതിതീവ്രവാദ പ്രവർത്തനം തുടങ്ങിയ ന്യൂനപക്ഷ തീവ്രവാദികളും ഇന്ത്യ വിട്ട് പോവണമെന്ന് നാഷനൽ യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി മമ്പുറത്ത് സംഘടിപ്പിച്ച രാജ്യരക്ഷ സദസ്സ് ആവശ്യപ്പെട്ടു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം അഡ്വ. കെ.കെ സമദ്, എൻ.വൈ.എൽ ദേശീയ കൺവീനർ സി.പി. അൻവർ സാദത്ത്, എൻ.വൈ.എൽ സംസ്ഥാന ട്രഷറർ റഹീം ബണ്ടിച്ചാൽ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി നാസർകോയ തങ്ങൾ, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് സമദ് തയ്യിൽ, ജനറൽ െസക്രട്ടറി അഡ്വ. ഒ.കെ തങ്ങൾ, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പുതുമ, ഷംസീർ കരുവൻതിരുത്തി, നാസർ കൂരാറ, എൻ.എസ്.എൽ സംസ്ഥാന പ്രസിഡൻറ് എൻ.എം. മഷ്ഹൂദ്, നൗഫൽ തടത്തിൽ, മുജീബ് പുള്ളാട്ട് എന്നിവർ സംസാരിച്ചു. എൻ.വൈ.എൽ സംസ്ഥാന സെക്രട്ടറി ഷാജി ശമീർ രാജ്യരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിളംബര ജാഥയും നടത്തി. ഫോട്ടോ: നാഷനൽ യൂത്ത് ലീഗ് രാജ്യരക്ഷ സദസ്സ് മമ്പുറത്ത് ഐ.എൻ.എൽ സംസ്ഥാന ജനറൽ െസക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യുന്നു
Loading...
COMMENTS