Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:21 AM GMT Updated On
date_range 2018-04-30T10:51:00+05:30കരിയർ മാർഗനിർദേശങ്ങൾ പകർന്ന് മാധ്യമം^ത്രീ െഎ സ്പിൻ ഗൈഡൻസ് ക്ലാസ്
text_fieldsകരിയർ മാർഗനിർദേശങ്ങൾ പകർന്ന് മാധ്യമം-ത്രീ െഎ സ്പിൻ ഗൈഡൻസ് ക്ലാസ് തിരൂർ: മാധ്യമവും കൊച്ചിയിലെ ത്രീ ഐ സ്പിൻ ഫിനിഷിങ് സ്കൂളും ചേർന്ന് തിരൂരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഡിഗ്രി, പി.ജിതല വിദ്യാർഥികളുടെ കരിയർ വികസനത്തിന് മാർഗനിർദേശം നൽകുന്നതായിരുന്നു ക്ലാസ്. ഇന്ത്യയിൽ വളർന്നുവരുന്ന ലോജിസ്റ്റിക്സ് തൊഴിൽമേഖലയുടെ സാധ്യതകൾകൂടി പരിചയപ്പെടുത്തി. താഴെപ്പാലം സംഗമം െറസിഡൻസിയിൽ സൻസദ് ആദർശ് ഗ്രാം യോജന സംസ്ഥാന കോഓഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാൽ ചേന്നര അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് നന്ദകുമാർ (ഓപർച്യൂനിറ്റീസ് ഇൻ ലോജിസ്റ്റിക്സ്), വെൻസ് മോറിസ് (ഇൻറർനാഷനൽ ഓപർച്യൂനിറ്റീസ് ഫോർ ലോജിസ്റ്റിക്സ്), കെ.എച്ച്. ജെറീഷ് (കരിയർ ഗൈഡൻസ്) എന്നിവർ നേതൃത്വം നൽകി. ത്രീ ഐ സ്പിൻ ഡയറക്ടർമാരായ സോണി ജോർജ്, ടോമി സക്കറിയ, പോൾ ജോൺ എന്നിവർ സംബന്ധിച്ചു. മാധ്യമം ബി.ഡി.ഒ ഷാജുദ്ദീൻ സ്വാഗതം പറഞ്ഞു.
Next Story