Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:02 AM GMT Updated On
date_range 2018-04-30T10:32:59+05:30നെന്മാറയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്ക്
text_fieldsനെന്മാറ: പോസ്റ്റ് ഓഫിസ് ജങ്ഷനടുത്ത് ശനിയാഴ്ച രാത്രി പത്തോടെയുണ്ടായ ആക്രമണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. വക്കാവ് സ്വദേശികളായ വൈശാഖ് (22), സുരേഷ് (40) എന്നിവർക്കാണ് ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റത്. ബൈക്കുകളിലെത്തിയ ആറുപേരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വക്കാവിൽ മുമ്പുണ്ടായ സി.പി.എം-കോൺഗ്രസ് സംഘർഷത്തിെൻറ തുടർച്ചയാണ് സംഭവമെന്നാണ് സൂചന. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയമുള്ള ഏതാനും പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Next Story