Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:27 AM GMT Updated On
date_range 29 April 2018 5:27 AM GMTഹയർ സെക്കൻഡറിയിൽ തുടങ്ങിയ സൗഹൃദം സിവിൽ സർവിസ് സെലക്ഷനിലും
text_fieldsbookmark_border
വേങ്ങര: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വേങ്ങര സ്വദേശികൾ ഹയർ സെക്കൻഡറി മുതലേ സുഹൃത്തുക്കൾ. ഊരകം ബങ്കുളം സ്വദേശി ജുനൈദും ഗാന്ധിക്കുന്ന് സ്വദേശി ഇർഷാദുമാണ് പ്ലസ് ടു മുതൽ ഡിഗ്രി വരെ ഒരേ സ്കൂളിലും കോളജിലുമായി പഠനം പൂർത്തിയാക്കിയത്. എടരിക്കോട് പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് ജുനൈദിെൻറ സീനിയറായിരുന്നു ഇർഷാദ്. രണ്ടു പേർക്കും എൻജിനീയറിങിന് സെലക്ഷൻ കിട്ടിയതും തിരുവനന്തപുരത്ത് ഒരേ കോളജിൽ. ജുനൈദ് ഇലക്ട്രോണിക്സിലും ഇർഷാദിന് സിവിലിലും ബിരുദം നേടിയ ശേഷമാണ് സിവിൽ സർവിസ് പരീക്ഷക്കായി ഒരുങ്ങിയത്. പൊതു സ്കൂളുകളിലെ അധ്യാപന മികവും പൊതുവിജ്ഞാന വിഷയങ്ങളിൽ പ്രൈമറി കാലം മുതൽ തന്നെയുള്ള അഭിരുചിയുമാണ് വിജയം എത്തിപ്പിടിക്കാൻ സഹായകമായതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഡിഗ്രി തലം മുതലുള്ള ചിട്ടയായ പഠനവും പൊതുവിവരങ്ങൾ ശേഖരിക്കാനും സൂക്ഷിച്ചു വെക്കാനുമുള്ള താൽപര്യവുമാണ് തന്നെ സിവിൽ പരീക്ഷയിൽ മുന്നേറാൻ സഹായിച്ചതെന്ന് ഇർഷാദ് പറയുന്നു. ആത്മവിശ്വാസത്തോടെ ലക്ഷ്യബോധത്തിലൂന്നിയ പഠനം സിവില്‍ സര്വിസെന്നത് സാധ്യമായ മേഖലയാക്കി മാറ്റാന്‍ വിദ്യാര്‍ഥി സമൂഹം പ്രയത്നിക്കണമെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story