Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:02 AM GMT Updated On
date_range 2018-04-29T10:32:59+05:30ഹർത്താൽ അക്രമം എൻ.ഐ.എ അന്വേഷിക്കണം ^എം.ടി. രമേശ്
text_fieldsഹർത്താൽ അക്രമം എൻ.ഐ.എ അന്വേഷിക്കണം -എം.ടി. രമേശ് തിരൂർ: സംസ്ഥാനത്തിെൻറ വടക്കന്‍ ജില്ലകളില്‍ വാട്സ്ആപ് ഹര്‍ത്താലിെൻറ പേരിലുണ്ടായ അക്രമങ്ങളുടെ ബുദ്ധികേന്ദ്രം കണ്ടെത്താന്‍ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തിരൂരിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തില്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിെൻറ ഭാഗമാണ് അക്രമങ്ങൾ. നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് 'ജിഹാദി ഭീകരതക്കെതിരെ ജനമുന്നേറ്റം' എന്ന പേരില്‍ മേയ് അഞ്ചിന് ആലത്തിയൂർ മുതൽ താനൂർ വരെ പദയാത്ര സംഘടിപ്പിക്കും. യാത്ര സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി രവി തേലത്ത്, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Next Story