Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങുവീണ് വീട്...

തെങ്ങുവീണ് വീട് തകർന്നു;​ നാലുപേർക്ക്‌ പരിക്ക്‌

text_fields
bookmark_border
പാണ്ടിക്കാട്: തെങ്ങ് കടപുഴകിവീണ് വീട് തകർന്നു. നാലുപേർക്ക്‌ പരിക്കേറ്റു. ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് ചക്കിങ്ങാപറമ്പിൽ കല്യാണിയുടെ വീടാണ് തകർന്നത്. ഓടുകൾ തലയിൽ വീണാണ് നാലുപേർക്കും പരിക്കേറ്റത്‌. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഈ സമയം വീട്ടിലുണ്ടായിരുന്ന കല്യാണിയുടെ മക്കളായ കമലാക്ഷി, അയ്യപ്പൻ, മോഹനൻ, പേരമകൾ ദൃശ്യ എന്നിവർക്കാണ് തലയിൽ ഓടുവീണ് പരിക്കേറ്റത്. ഇവരെ പാണ്ടിക്കാട്‌ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനൻ വർഷങ്ങളായി അരക്കുതാഴെ തളർന്ന് കിടപ്പിലാണ്. മൂത്ത മരുമകൾ ലീല അർബുദ രോഗിയാണ്. ഇതിനിടയിലാണ് ആകെയുണ്ടായിരുന്ന വീട് തകർന്നത്. വീട്ടിലുണ്ടായിരുന്ന വൈദ്യുതോപകരണങ്ങളും നശിച്ചു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതരും പാണ്ടിക്കാട് പൊലീസും സ്ഥലം സന്ദർശിച്ചു. ഫോട്ടൊ- ചെമ്പ്രശ്ശേരിയിൽ വീടിന് മുകളിൽ വീണ തെങ്ങ്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story