Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:12 AM GMT Updated On
date_range 27 April 2018 5:12 AM GMTഅധ്യാപക പരിശീലനത്തിനെത്തിയ യുവതിയെ അപമാനിച്ചതായി പരാതി
text_fieldsbookmark_border
അരീക്കോട്: എയ്ഡഡ് സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന യുവതിയെ തിരുവനന്തപുരം ക്യു.ഐ.പി വിഭാഗം ഡി.ഡി.ഇ അപമാനിച്ചതായി പരാതി. അരീക്കോട് ജി.എം.യു.പി സ്കൂളിൽ ബുധനാഴ്ച നടന്ന അധ്യാപക പരിശീലനത്തിനിടെയാണ് സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. അകാരണമായി മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് 'ഇരിക്കെടീ അവിടെ' എന്ന് ഉറക്കെ പറഞ്ഞ് ചുമലിൽ പിടിച്ച് തള്ളിയെന്നും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വിദ്യാഭ്യാസ മന്ത്രി, പൊലീസ് എന്നിവിടങ്ങളിലാണ് ഇവർ പരാതി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story