Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക് ബോധവത്കരണം

ട്രാഫിക് ബോധവത്കരണം

text_fields
bookmark_border
മലപ്പുറം: ട്രാഫിക് ബോധവത്കരണ വാരാചരണ ഭാഗമായി മലപ്പുറം ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റും മലപ്പുറം ട്രാഫിക് യൂനിറ്റും ചേർന്ന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ആർ.ടി.ഒ കെ.സി. മാണി ഉദ്ഘാടനം ചെയ്തു. സീറ്റ്ബെൽറ്റ് ധരിക്കേണ്ടതി​െൻറ പ്രാധാന്യെത്തക്കുറിച്ചും ഹെൽമറ്റില്ലാതെ വാഹനം ഒാടിച്ചാലുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ചും മുന്നറിയിപ്പ് നൽകുന്ന പ്ലക്കാർഡുകളുമായി വളൻറിയർമാർ ബോധവത്കരണം നടത്തി. ട്രാഫിക് നിയമങ്ങൾ പാലിച്ച് വണ്ടിയോടിച്ചവർക്ക് ചക്ക വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്.ഐമാരായ മുഹമ്മദ്, ഉമ്മർ, നാസർ, പ്രമോദ്, പ്രോഗ്രാം ഓഫിസർ മൊയ്തീൻകുട്ടി കല്ലറ, ആസിഫലി, ശരണ്യ, ശഹീദ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story