Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി സേവാകേന്ദ്രം...

പ്രവാസി സേവാകേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
രാമപുരം: കേരള സംസ്ഥാന പ്രവാസി ക്ഷേമവികസന സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച പ്രവാസി സേവാകേന്ദ്രം രാമപുരത്ത് പ്രവർത്തനം ആരംഭിച്ചു. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സേവന സമർപ്പണം ടി.എ. അഹമ്മദ് കബീർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം മങ്കട ഏരിയ സെക്രട്ടറി പി.ടി. അബ്ദുൽ ബഷീർ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദ് അലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എലിക്കോട്ടിൽ ഷഹീദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നെല്ലിശ്ശേരി മൂസക്കുട്ടി, കെ. ഖദീജ, കെ.പി. മുജീബ്, പി. ഉണ്ണി, എം. സൈനുദ്ദീൻ, പി. വിജയൻ, ടി. മുസ്തഫ, കെ. മുഹമ്മദ് ശാഫി, കെ.പി. മുഹമ്മദ് ശിബിലി, പി. സുഹൈൽ, കെ.പി. റഷീദ്, പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story