Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:02 AM GMT Updated On
date_range 2018-04-25T10:32:57+05:30വനിത സ്വയം തൊഴിൽ യൂനിറ്റുകൾ പ്രവർത്തനം ആരംഭിച്ചു
text_fieldsപടം... pmna mc 2 ബ്ലോക്ക് പഞ്ചായത്തിെൻറ വനിത സ്വയം തൊഴിൽ യൂനിറ്റുകളുടെ പ്രവർത്തനം പ്രസിഡൻറ് പെട്ടമണ്ണ റീന ഉദ്ഘാടനം ചെയ്യുന്നു പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിെൻറ വനിത സ്വയം തൊഴിൽ പദ്ധതിയിൽ കീഴാറ്റൂരിൽ വനിത യൂനിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പെട്ടമണ്ണ റീന നിർവഹിച്ചു. പദ്ധതിയിൽ നേരിട്ട് 15 പേർക്ക് തൊഴിൽ ലഭിക്കും. ഫാഷൻ ഡിസൈനിങ്, റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂനിറ്റുകളാണ് പ്രവർത്തനം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഭക്ഷ്യ സംസ്കരണ യൂനിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. യൂനിറ്റുകൾ സ്ഥിതിചെയ്യുന്ന പട്ടിക്കാട്-18, തച്ചിങ്ങനാടം എന്നീ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സമീറ ചക്കരത്തൊടി, മെംബർ എൻ. മുഹമ്മദ് കീഴാറ്റൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് റാഫി, മെംബർ എ.പി. സീനത്ത്, ബ്ലോക്ക് വ്യവസായ വികസന ഓഫിസർ എ. സുനിൽ, ജോയൻറ് ബി.ഡി.ഒ അംബിക, വനിത ക്ഷേമ ഓഫിസർ സ്മിത എന്നിവർ സംബന്ധിച്ചു. 'ഹര്‍ത്താൽ: നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം' പെരിന്തല്‍മണ്ണ: ഹര്‍ത്താലിെൻറ പേരിൽ നിരപരാധികളെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് താഴെക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. നാട്ടുകല്‍ പൊലീസ് പരിധിയില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതിയായ തെളിവുകളില്ലാത്ത അറസ്റ്റ് നടപടികള്‍ തുടര്‍ന്നാല്‍ പ്രക്ഷോപം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡൻറ് പി.ടി. ഖാലിദ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസര്‍ മാസ്റ്റർ, ജനറല്‍ സെക്രട്ടറി വി.പി. റഷീദ് മാസ്റ്റർ, ട്രഷറര്‍ കെ.കെ. ജാഫർ, കെ.പി. ഹുസൈൻ, പി.ടി. ഹൈദ്രസ് ഹാജി, സൈദ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
Next Story