Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 24 April 2018 5:02 AM GMTകുടിവെള്ളമില്ല: നാട്ടുകാര്‍ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫിസിൽ
text_fieldsbookmark_border
നിലമ്പൂർ: മാസങ്ങളായിട്ടും കുടിവെള്ളം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിലമ്പൂർ ജല അതോറിറ്റി ഓഫിസിലെത്തി. കൂറ്റമ്പാറ ചെറായി ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അധികൃതര്‍ക്ക് മുന്നിലെത്തിയത്. പ്രദേശത്ത് ഒരു മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയിട്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂറ്റമ്പാറ ഭാഗത്ത് പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം ദിവസങ്ങളായി പാഴായിക്കൊണ്ടിരിക്കുകയാണ്. തകരാറുകൾ പരിഹരിച്ച് ചൊവാഴ്ച്ചതന്നെ ജലവിതരണം തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വാര്‍ഡ് മെംബര്‍ ഇല്ലിക്കല്‍ ഹുസൈെൻറ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. നിലംപതി-ചുള്ളിയോട് ലൈനില്‍ പഴയ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിെൻറ ഭാഗമായാണ് ജലവിതരണം ഇടക്കിടെ തടസ്സപ്പെടാന്‍ കാരണമെന്നാണ് എൻജിനീയര്‍ പറയുന്നത്. മേയ് ആദ്യവാരത്തോടെ ഇത് പൂര്‍ത്തിയാവും. ഇതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story