Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചക്കവിഭവ പരിശീലനം

ചക്കവിഭവ പരിശീലനം

text_fields
bookmark_border
നിലമ്പൂർ: ചക്കയുപയോഗിച്ച് വിവിധ ഭക്ഷ‍്യ ഉൽപന്നങ്ങള്‍ തയാറാക്കുന്നതിനായി പരിശീലനം സംഘടിപ്പിക്കും. വീട്ടിക്കുത്ത് ജി.എല്‍.പി സ്‌കൂളില്‍ ഇതിന് മുന്നോടിയായി ആലോചന യോഗം ചേര്‍ന്നു. കുടുംബശ്രീയും വിരമിച്ച അധ്യാപക കൂട്ടായ്മയായ ഷെല്‍ട്ടറും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഓരോ പഞ്ചായത്തില്‍നിന്നും അഞ്ചുപേർ വീതം 20 പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുക. ചക്കയില്‍നിന്ന് വിവിധ ഉൽപന്നങ്ങള്‍ ഇത്തരത്തില്‍ തയാറാക്കും. െതരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ജില്ലതലത്തില്‍ മഞ്ചേരിയില്‍ നടത്തുന്ന ചക്ക ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. വീട്ടിക്കുത്ത് സ്‌കൂളില്‍ നടന്ന യോഗം എം.കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബ്ലോക്ക് കോഒാഡിനേറ്റര്‍ ടി.പി. മിഥുന്‍ അധ‍്യക്ഷത വഹിച്ചു. പി.ടി. മോഹന്‍ദാസ്, ഒ.എസ്. ജോസഫ്, കെ.ആര്‍. മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story