Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:00 AM GMT Updated On
date_range 24 April 2018 5:00 AM GMTsaudig1സൗദി അരാംകോ റിഫൈനറിക്ക് നേരെ വന്ന മിസൈൽ തകർത്തു
text_fieldsbookmark_border
സൗദി അരാംകോ റിഫൈനറിക്ക് നേരെ വന്ന മിസൈൽ തകർത്തു ജിദ്ദ: തെക്കൻ സൗദിയിലെ ജീസാനിൽ അരാംകോ റിഫൈനറിക്ക് നേരെ യമനിലെ ഹൂതികൾ തൊടുത്ത രണ്ടുമിസൈലുകൾ തകർത്തു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ച് തകർത്തെന്നും അതിെൻറ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീണതായും അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. പ്രസ്താവന പുറപ്പെടുവിക്കുന്നതുവരെ ആർക്കെങ്കിലും പരിക്കോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിദിനം നാലുലക്ഷം ബാരൽ ശേഷിയുള്ള റിഫൈനറിയാണ് അരാംകോ ജീസാനിൽ സംവിധാനിക്കുന്നത്. ചെങ്കടൽ തീരത്ത് പുതുതായി നിർമിക്കുന്ന സാമ്പത്തിക നഗരത്തിെൻറ ഭാഗമാണിത്. അടുത്തവർഷത്തോടെ റിഫൈനറി പൂർണമായും പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുമ്പും ജീസാനിലെ റിഫൈനറിക്ക് നേരെ ഹൂതികൾ മിസൈൽ തൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story