Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ന​ും നാളെയും...

ഇന്ന​ും നാളെയും ട്രെയിന്‍ ഗതാഗതനിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: പാത നവീകരണജോലികളുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട- പെരിനാട് റെയിൽ പാതയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും താഴെപ്പറയും പ്രകാരം ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച കൊല്ലം ജങ്ഷനില്‍നിന്ന്‌ രാവിലെ 8.35ന് പുറപ്പെടേണ്ട കൊല്ലം--കോട്ടയം പാസഞ്ചർ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഇതിനെതുടർന്ന് കായംകുളം ജങ്ഷനില്‍നിന്ന്‌ രാവിലെ 9.30നായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക. കൊല്ലം ജങ്ഷനില്‍നിന്ന്‌ രാവിലെ 8.50ന് പുറപ്പെടേണ്ട കൊല്ലം -എറണാകുളം മെമു കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഇതിനെതുടർന്ന് കായംകുളം ജങ്ഷനില്‍നിന്ന്‌ രാവിലെ 9.47നായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക. ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം -നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഒരുമണിക്കൂർ വൈകി പുലര്‍ച്ചെ രണ്ട് മണിക്കേ പുറപ്പെടുകയുള്ളൂ. ചൊവ്വാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ -മധുര അമൃത എക്‌സ്പ്രസ് (16343) ശാസ്താംകോട്ട പെരിനാട് ജങ്ഷനില്‍ 50 മിനിറ്റ് നിർത്തിയിടും. ചെന്നൈ എഗ്മോര്‍ - ഗുരുവായൂർ എക്‌സ്പ്രസ് ശാസ്താംകോട്ട പെരിനാട് ജങ്ഷനില്‍ 30 മിനിറ്റ് നിർത്തിയിടും. ബിലാസ്പൂര്‍- തിരുനെല്‍വേലി പ്രതിവാര എക്‌സ്പ്രസ് ബുധനാഴ്ച ശാസ്താംകോട്ട സ്റ്റേഷനില്‍ 80 മിനിറ്റ് നിർത്തിയിടും. മുംബൈ സി.എസ്.റ്റി -തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് കരുനാഗപ്പള്ളി - ശാസ്താംകോട്ട സെക്ഷനില്‍ 25 മിനിറ്റ് നിർത്തിയിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story