Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:14 AM GMT Updated On
date_range 22 April 2018 5:14 AM GMTലിംഗനീതിയിൽ ഇന്ത്യ പിന്നോട്ടു സഞ്ചരിക്കുന്നു - ടി. രാധാമണി
text_fieldsbookmark_border
മഞ്ചേരി: സ്ത്രീകൾക്ക് മനുഷ്യാവകാശം അനുവദിക്കുന്നതിലും ലിംഗനീതിയിലും ഇന്ത്യ അനുദിനം പിന്നോട്ടു സഞ്ചരിക്കുകയാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് ടി. രാധാമണി. പന്തലൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് 'ലിംഗനീതി - സങ്കൽപ്പവും യാഥാർഥ്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. സാമൂഹികരംഗത്തെ ഉജ്വല സാന്നിധ്യമായിരുന്ന സ്ത്രീകൾ പോലും ചരിത്രത്തിെൻറ തമോഗർത്തങ്ങളിൽ മറഞ്ഞുപോകുന്ന അവസ്ഥയാണുള്ളത്. കേരളത്തിൽ പ്രഥമ മന്ത്രിസഭയിലെന്ന പോലെ ഇപ്പോഴും ഒറ്റ സ്ത്രീ പ്രാതിനിധ്യത്തിൽ നിൽക്കുകയാണ്. നിർണായക തീരുമാനങ്ങളെടുക്കേണ്ട സ്ഥാനങ്ങളിലേക്ക് ഇപ്പോഴും സ്ത്രീകൾ നിയമിക്കപ്പെടുന്നില്ല. ജില്ല പ്രസിഡൻറ് വി.വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യു. കലാനാഥൻ, ഡോ. പി. മുഹമ്മദ് ഷാഫി, പത്മനാഭൻ മാസ്റ്റർ, കെ.പി. അബൂബക്കർ, പി. സേജിത, കെ. അബൂബക്കർ, ഇ.എ. മജീദ് എന്നിവർ സംബന്ധിച്ചു. എം. പ്രശാന്ത് സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ല സെക്രട്ടറി വി.ആർ. പ്രമോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. സുധീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ സംഘടന രേഖ അവതരിപ്പിച്ചു. വൈകീട്ട് ഗ്രാമശാസ്ത്രജാഥ നടത്തി. ഞായറാഴ്ച രാവിലെ 10ന് 'സമകാലിക ഇന്ത്യ-പ്രതിരോധത്തിെൻറ സാംസ്കാരിക പാഠങ്ങൾ' എന്ന വിഷയത്തിൽ ഡോ. പി.വി. പ്രകാശ് ബാബു പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story