Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ: നിലമ്പൂരിൽ...

ഹർത്താൽ: നിലമ്പൂരിൽ എട്ട് പേർ അറസ്​റ്റിൽ

text_fields
bookmark_border
നിലമ്പൂർ: തിങ്കളാഴ്ച നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ എട്ട് പേർ അറസ്റ്റിൽ. ചന്തക്കുന്നിൽ റോഡ് തടഞ്ഞ ഏഴ് പേരെയും മമ്പാടിൽ റോഡ് തടസ്സപ്പെടുത്തിയ ഒരാളെയുമാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നിലമ്പൂരിലെ ഷാജഹാൻ പായിമ്പാടത്തിനെതിരെയാണ് കേസ്. യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറാണ്. യുവമോർച്ച ഐ.ടി. സെൽ ജില്ല കൺവീനർ കരൺരാജി‍​െൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ ആറുമാസം മുതൽ ഒരു വർഷംവരെ തടവും പിഴയുമാണ് പോക്സോ നിയമപ്രകാരം കുട്ടികളുടെ പേരുവിവരം പുറത്തുവിടുന്നവർക്കുള്ള ശിക്ഷ.
Show Full Article
TAGS:LOCAL NEWS 
Next Story