Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:00 AM GMT Updated On
date_range 22 April 2018 5:00 AM GMTപൂക്കിപ്പറമ്പിൽ പ്രവാസി സേവാകേന്ദ്ര തുറന്നു
text_fieldsbookmark_border
തിരൂരങ്ങാടി: പൂക്കിപ്പറമ്പിൽ ആരംഭിച്ച പ്രവാസി സേവാകേന്ദ്ര, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനകം കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാവുന്നതിനുള്ള സംവിധാനം നിലവിൽ വരുമെന്നും അതിനായുള്ള സോഫ്റ്റ്വെയർ അടക്കമുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സേവാകേന്ദ്രത്തിെൻറ ഓൺലൈൻ സംവിധാനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് പി. സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ, വേങ്ങര ബ്ലോക്ക് അംഗം സി.കെ. കോയാമു, പഞ്ചായത്തംഗങ്ങളായ കെ.വി. മജീദ്, സുഹൈൽ അത്താണിക്കൽ, കെ.വി. സൈതാലി, ടി.വി. നൗഷാദ്, കെ. അബ്ദുൽ ഗഫൂർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ നല്ലാട്ട് ശ്രീധരൻ, ശംസുദ്ദീൻ പൂക്കിപ്പറമ്പ്, ശിവദാസൻ മാട്ടുമ്മൽ, റഷീദ് തെന്നല എന്നിവർ സംസാരിച്ചു. കണ്ണേത്തു കുഞ്ഞിമുഹമ്മദ് സ്വാഗതവും നന്നമ്പ്ര മമ്മുദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story