Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹര്‍ത്താലിനെ...

ഹര്‍ത്താലിനെ അനുകൂലിച്ച് പോസ്​റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

text_fields
bookmark_border
നാദാപുരം: ഹര്‍ത്താലിന് അനുകൂലമായി പൊലീസി​െൻറ ഗ്രൂപ്പില്‍ വാട്‌സ്ആപ് പോസ്റ്റിട്ട കണ്‍ട്രോള്‍ റൂം പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ. നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.കെ. അഷ്‌റഫിനെയാണ് റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍ സസ്‌പെൻഡ് ചെയ്തത്. ഏപ്രിൽ 16ന് നടന്ന ഹര്‍ത്താലില്‍ നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസി​െൻറ ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് അഷ്റഫ് പോസ്റ്റിടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് റൂറല്‍ എസ്.പി ഇയാളെ സസ്‌പെൻഡ് ചെയ്തത്. നാദാപുരം കണ്‍ട്രോള്‍ റൂം വാഹനത്തിൽ തെരുവന്‍പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്‌റഫിനെ നടപടി അറിയിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story