Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:20 AM GMT Updated On
date_range 2018-04-21T10:50:52+05:30കോള വിരുദ്ധ സമരം: സമര പ്രവർത്തകരുടെ സംഗമം 22ന്
text_fieldsപാലക്കാട്: പ്ലാച്ചിമട കോള വിരുദ്ധ സമരത്തിെൻറ 17ാം വാർഷികത്തോടനുബന്ധിച്ച് സമരപ്രവർത്തകരുടെ സംഗമം ഞായറാഴ്ച വൈകീട്ട് മൂന്നിന് പ്ലാച്ചിമടയിൽ നടത്താൻ സമരസമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. 'വയൽക്കിളികൾ' സമരനേതാവ് സുരേഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. നഷ്ടപരിഹാരമാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ നടന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തെത്തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന വാക്കുനൽകിയ മുഖ്യമന്ത്രി മാസങ്ങൾ പിന്നിട്ടിട്ടും അതു പാലിക്കാത്തത് കടുത്ത വഞ്ചനയാണെന്ന് യോഗം വിലയിരുത്തി. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.വി. ബിജു, ഐക്യദാർഢ്യ സമിതി ജന. കൺവീനർ ആറുമുഖൻ പത്തിച്ചിറ, കൺവീനർ എം. സുലൈമാൻ, സമിതി അംഗം കല്ലൂർ ശ്രീധരൻ എന്നിവർ സംസാരിച്ചു.
Next Story