Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:02 AM GMT Updated On
date_range 2018-04-21T10:32:59+05:30ഫുട്ബാൾ െട്രയിനിങ് കോഴ്സ്
text_fieldsമലപ്പുറം: ജില്ല സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ മഞ്ചേരി പയ്യനാട് ഫുട്ബാൾ അക്കാദമിയിൽ ഏപ്രിൽ 26ന് രാവിലെ ഏഴിനും മലപ്പുറം കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയത്തിൽ ഏപ്രിൽ 28ന് രാവിലെ ഏഴിനും ദീർഘകാല ഫുട്ബാൾ െട്രയിനിങ്ങിനുള്ള സെലക്ഷൻ ട്രയൽ നടത്തും. 2009 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. കൂടുതൽ വിവരങ്ങൾ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽനിന്ന് ലഭിക്കും. ഫോൺ: 0483 2734701.
Next Story