Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:59 AM GMT Updated On
date_range 2018-04-21T10:29:53+05:30നഗരസഭ വളയൽ: സി.പി.എമ്മിെൻറ വാഹനപ്രചാരണ ജാഥക്ക് തുടക്കം
text_fieldsനിലമ്പൂർ: 'ജനവിരുദ്ധ നഗരസഭ ഭരണത്തിനെതിരെ ജനകീയ മുന്നേറ്റം' മുദ്രാവാക്യമുയർത്തി സി.പി.എം നിലമ്പൂർ ലോക്കൽ കമ്മിറ്റി 25ന് നടത്തുന്ന നഗരസഭ ഓഫിസ് വളയൽ സമരത്തിെൻറ വാഹനപ്രചാരണത്തിന് തുടക്കം. കരിമ്പുഴയിൽ നഗരസഭ പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി ജാഥ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ കരിമ്പുഴ അധ്യക്ഷത വഹിച്ചു. കെ. റഹീം, ലോക്കൽ സെക്രട്ടറി വി.ടി. രഘുനാഥ് എന്നിവർ സംസാരിച്ചു. വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രചാരണജാഥ. ശനിയാഴ്ച രാവിലെ 9.30ന് നിലമ്പൂർ വളവിൽനിന്ന് ആരംഭിക്കുന്ന ജാഥ വൈകീട്ട് ചന്തക്കുന്നിൽ സമാപിക്കും. സമാപന സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്യും. അഴിമതിയും ഭരണസ്തംഭനവും അവസാനിപ്പിക്കുക, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക, കാലാവധി തീർന്ന പാട്ടഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരായ പാവങ്ങൾക്ക് വിതരണം ചെയ്യുക, അശാസ്ത്രീയമായ കെട്ടിട നികുതി വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് നഗരസഭ വളയുന്നത്. മൂലേപ്പാടം സെൻറ് ജോസഫ് ദേവാലയ തിരുനാളിന് തുടക്കമായി നിലമ്പൂര്‍: മൂലേപ്പാടം സെൻറ് ജോസഫ് ദേവാലയ തിരുനാളിന് വികാരി ഫാ. പ്രതീഷ് കിഴക്കന്‍പുതുപ്പള്ളി കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവക്ക് ഇടിവണ്ണ സെൻറ് തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പാറയില്‍ നേതൃത്വം നല്‍കി. ശനിയാഴ്ച വൈകീട്ട് 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മൂലേപ്പാടം ജങ്ഷനിലേക്ക് ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം, ആകാശ വിസ്മയം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ ഗാനപൂജ, വചനസന്ദേശം, കുരിശടിയിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ നടക്കും. നേര്‍ച്ച ഭക്ഷണത്തോടെ തിരുനാളിന് സമാപനമാകും.
Next Story