Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 4:59 AM GMT Updated On
date_range 20 April 2018 4:59 AM GMTസൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 22ന്
text_fieldsbookmark_border
മേലാറ്റൂർ: കനിവ് കർക്കിടാംകുന്നും കോട്ടക്കൽ ആര്യവൈദ്യശാലയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പഠന ക്ലാസും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. ഞായറാഴ്ച കർക്കിടാംകുന്ന് ഐ.സി.എസ്.യു.പി. സ്കൂളിലാണ് പരിപാടി. അലർജി, നടുവേദന, അൾസർ എന്നീ രോഗങ്ങൾക്ക് പ്രത്യേക ചികിത്സയും മരുന്നും ക്യാമ്പിൽ ലഭിക്കും. ഡോ. ഉണ്ണികൃഷ്ണൻ തൃശ്ശൂർ ക്ലാസെടുക്കും. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകും. ക്യാമ്പിെൻറ ഉദ്ഘാടനം രാവിലെ ഒമ്പതിന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. മെഹർബാൻ നിർവഹിക്കും. ഫോൺ: 9446728606, 9447944968.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story