Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോദ്യപേപ്പറിൽ പിശക്​: ...

ചോദ്യപേപ്പറിൽ പിശക്​: 'മാർക്ക്​ ദാന'വുമായി സി.ബി.എസ്​.ഇ

text_fields
bookmark_border
ന്യൂഡൽഹി: പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ പിശക് വന്നതിെനത്തുടർന്ന് ചോദ്യത്തിന് ഉത്തരം നൽകിയ വിദ്യാർഥികൾക്ക് രണ്ടു മാർക്ക് നൽകാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. മാർച്ച് 12ാം തീയതി നടന്ന പരീക്ഷയിൽ ഖണ്ഡിക സംഗ്രഹണ വിഭാഗത്തിലെ ചോദ്യത്തിൽ പിശക് വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. കുട്ടികൾക്ക് നൽകിയ ഖണ്ഡികയിൽ എൻഡുറൻസ്, ഒബ്സ്ട്രക്ഷൻ, മോട്ടിവേഷൻ എന്നീ വാക്കുകൾക്ക് പര്യായപദം എഴുതുവാനായിരുന്നു ചോദ്യം. എന്നാൽ, വിദ്യാർഥികൾ എഴുതേണ്ട ഖണ്ഡിക തെറ്റായിട്ടാണ് അടയാളപ്പെടുത്തിയതെന്ന് ഒാൺലൈനായി സമർപ്പിച്ച പരാതിയിൽ പറയുന്നു. മാർച്ച് അഞ്ചാം തീയതി തുടങ്ങിയ പത്ത്, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 25നാണ് അവസാനിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story