Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാജതേന്‍...

വ്യാജതേന്‍ നിര്‍മാണമെന്ന് സംശയം; പരിശോധന നടത്തി

text_fields
bookmark_border
കാളികാവ്: വ്യാജതേന്‍ നിര്‍മാണമെന്ന സംശയത്തെതുടര്‍ന്ന് ചോക്കാട് നാല്‍പത് സ​െൻറിലെ റബർതോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ ജില്ല ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്മ​െൻറ് അസി. കമീഷണര്‍ കെ. സുഗുണന്‍ പരിശോധന നടത്തി. 21 ബാരലുകളിൽ കലക്കിെവച്ച പഞ്ചസാര ലായനികള്‍ കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്നാണ് സുഗുണനും വണ്ടൂര്‍ ഫുഡ് സെഫ്റ്റി ഓഫിസറായ കെ. ജസീലയും നിലമ്പൂര്‍ ഫുഡ് സെഫ്റ്റി ഓഫിസറായ ശ്യാമും ചോക്കാടെ നാൽപത് സ​െൻറിലെത്തിയത്. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകക്കാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ലായനികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്ടേ റീജനല്‍ അനലിറ്റിക്കള്‍ ലാബിലേക്ക് അയക്കും. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം തേനീച്ചകള്‍ക്ക് തീറ്റക്കുള്ള പഞ്ചസാര ലായനിയാണിതെന്നും മറ്റു തേൻ കച്ചവടക്കാര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പഞ്ചായത്ത് ലൈസൻസ് നല്‍കിയിട്ടുണ്ടെന്നും ഉടമകളിലൊരാളായ പൂക്കോട്ടുംപാടം വരമ്പന്‍പൊട്ടി സ്വദേശി പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് രേഖയില്‍ ഇവര്‍ തേന്‍ സ്‌റ്റോക്ക് ചെയ്ത് വിൽപനക്കുള്ള ലൈസന്‍സാണ് എടുത്തിട്ടുള്ളത്. പടം-1-ചോക്കാട് നാല്‍പത് സ​െൻറില്‍ ഫുഡ് അൻഡ് സേഫ്റ്റി പരിശോധന 2-പഞ്ചസാരലായനികള്‍ നിറച്ച ബാരല്‍ 3-ബാരല്‍
Show Full Article
TAGS:LOCAL NEWS 
Next Story