Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:02 AM GMT Updated On
date_range 19 April 2018 5:02 AM GMTകുപ്പിവെള്ളം 12 രൂപക്കോ? സോറി, ഇവിടെയില്ല
text_fieldsbookmark_border
മലപ്പുറം: കുപ്പിവെള്ളത്തിെൻറ വില കടകളിൽ ഇപ്പോഴും 20 രൂപയിൽതന്നെ. കുപ്പിവെള്ള നിർമാതാക്കളുടെ അറിയിപ്പ് കണ്ട് 12 രൂപയുടെ കുപ്പിവെള്ളം ആളുകൾ ചോദിച്ചുവരുന്നുെണ്ടങ്കിലും എവിടേയും ലഭ്യമല്ല. ബഹുരാഷ്ട്ര കുത്തകയുടെ കുപ്പിവെള്ളമാണ് ഇപ്പോൾ ഒട്ടുമിക്ക കടകളിലും വിൽക്കുന്നത്. കൂൾബാർ, ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിലെല്ലാം 18 മുതൽ 20 രൂപ വരെ വിലക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നത്. ഇതേചൊല്ലി കടയുടമകളും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങൾ പതിവാണ്. വില 12 രൂപയാക്കണമെന്ന കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ (കെ.ബി.ഡബ്ല്യൂ.എ) നിർദേശം എവിടേയും നടപ്പായില്ല. കമ്പനികൾക്കിടയിലെ ഭിന്നാഭിപ്രായമാണ് തടസ്സമായെതന്ന് പറയുന്നു. ഒരു വിഭാഗം വ്യാപാരികളും വില കുറക്കുന്നതിന് എതിരാണ്. ഏപ്രിൽ മൂന്ന് മുതൽ വില കുറക്കുമെന്നായിരുന്നു അസോസിയേഷൻ വാഗ്ദാനം. സർക്കാർ നിർദേശപ്രകാരമാണ് വില കുറക്കാൻ നിർദേശിച്ചത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിെൻറ ഉൽപാദന ചെലവ് ആറു മുതൽ എട്ടു രൂപ വരെയാണ്. ഇതാണ് കടകളിൽ വൻലാഭമെടുത്ത് കൊടുക്കുന്നത്. വ്യാപാരികൾക്ക് ഒരു ബോട്ടിൽ വിറ്റാൽ എട്ട് രൂപക്ക് മുകളിൽ ലാഭമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story