Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:14 AM GMT Updated On
date_range 2018-04-18T10:44:59+05:30ആശങ്കയിൽ ഇടിമൂഴിക്കലിലെ വീട്ടമ്മമാർ
text_fieldsമലപ്പുറം: ചേലേമ്പ്ര ഇടിമൂഴിക്കലിലെ ദേശീയപാത അലൈൻമെൻറിൽ മാറ്റം േവണമെന്ന ആവശ്യവുമായി വീട്ടമ്മമാർ. പാത വികസനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കലക്ടറുടെ ചേംബറിൽ ജനപ്രതിനിധികളുടെ യോഗം നടക്കുേമ്പാൾ പുറത്ത് വീട്ടമ്മമാരും കുട്ടികളും യോഗതീരുമാനം അറിയാൻ കാത്തിരുന്നു. നിലവിലെ അലൈൻമെൻറ് പ്രകാരം ഇടിമൂഴിക്കൽ മാത്രം 60ഒാളം വീടുകൾ നഷ്ടപ്പെടുമെന്ന് വീട്ടമ്മമാർ പറയുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ നിരവധി പേർക്കാണ് വീട് പോവുന്നത്. പള്ളിയും മദ്റസയും കടമുറികളും പൊളിച്ചുനീക്കപ്പെടും. പഴയ അൈലൻമെൻറ് പ്രകാരം പാത വികസിപ്പിച്ചാൽ നഷ്ടം കുറയുമെന്നും ഇവർ പറയുന്നു. ഇടിമൂഴിക്കലിൽ നിർത്തിവെച്ച സർവേ പുനരാംരംഭിക്കുമെന്ന ജില്ല കലക്ടറുടെ അറിയിപ്പ് ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ല കലക്ടർക്ക് സമർപ്പിച്ച ബദൽ അലൈൻമെൻറ് അംഗീകരിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
Next Story