Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:05 AM GMT Updated On
date_range 15 April 2018 5:05 AM GMTലോകകപ്പ് ആവേശത്തിലേക്ക് സമ്മാനപ്പെരുമഴയുമായി ഗോൾ വണ്ടി
text_fieldsbookmark_border
മേലാറ്റൂർ: നാട് ലോകകപ്പ് ഫുട്ബാൾ ആരവത്തിലേക്ക് നീങ്ങുമ്പോൾ മലബാറിലെ ഫുട്ബാൾ പ്രേമികൾക്ക് സമ്മാനപ്പെരുമഴ ഒരുക്കി കർക്കിടാംകുന്ന് യൂത്ത്സിെൻറ ഗോൾവണ്ടി തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും. ദിവസേന 70ഓളം കിലോമീറ്റർ ഓടുന്ന വണ്ടി മലബാറിലെ പ്രധാന സ്ഥലങ്ങളിലെ ഓരോ കേന്ദ്രങ്ങളിലെയും ക്ലബുകളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിച്ച് അവരുടെ ഇഷ്ട ടീമിെൻറ ജഴ്സി അണിഞ്ഞാവും മിനി ഷൂട്ടൗട്ട് മത്സരങ്ങൾ ഒരുക്കുക. ഗോൾ വണ്ടിയുടെ ലോഗോ പ്രകാശനം സന്തോഷ് ട്രോഫി താരം വരിക്കോടൻ അഫ്ദൽ നിർവഹിച്ചു. റിഷാദ് പൂക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എ. ഷിജാസ്, നൗഷാദ് ബാവ, കെ.പി. അജ്മൽ, കെ.എ. റമീസ് എന്നിവർ സംബന്ധിച്ചു. Photo ഗോൾ വണ്ടിയുടെ ലോഗോ പ്രകാശനം സന്തോഷ് ട്രോഫി താരം അഫ്ദൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story