Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോടിയേരി ബാലകൃഷ്​ണൻ...

കോടിയേരി ബാലകൃഷ്​ണൻ ആര്യവൈദ്യശാല ട്രസ്​റ്റ്​ പി.കെ. വാര്യരെ സന്ദർശിച്ചു

text_fields
bookmark_border
കോട്ടക്കൽ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആര്യവൈദ്യശാല ട്രസ്റ്റ് പി.കെ. വാര്യരെ സന്ദർശിച്ചു. മാറാക്കരയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശേഷമായിരുന്നു കോടിയേരിയുടെ കോട്ടക്കലിലേക്കുള്ള യാത്ര. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാര്യർ കോടിയേരിയെ സ്വീകരിച്ചു. നഴ്സിങ് ഹോമിൽ അര മണിക്കൂർ നേരമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പുറംവേദനക്കുള്ള മരുന്നുകൾ പി.കെ. വാര്യർ കോടിയേരിക്ക് കുറിച്ചുനൽകി. മുൻമന്ത്രി പാലൊളി മുഹമ്മദ് കുട്ടി, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story