Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:06 AM GMT Updated On
date_range 2018-04-12T10:36:00+05:30ദേ വന്നു... ദാ പോയി
text_fieldsപൂക്കോട്ടുംപാടം: മലയോര മേഖലയിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കം ഉപഭോക്താക്കളെ വലക്കുന്നു. ഒരാഴ്ചയായി പൂക്കോട്ടുംപാടം വൈദ്യുതി സെക്ഷന്‍ ഓഫിസിന് കീഴില്‍ ഇടക്കിടെ വൈദ്യുതി പോകുന്നത് പതിവാകുകയാണ്. ഇതോടെ ചെറുകിട വ്യവസായ സ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും പ്രതിസന്ധിയിലായി. വൈദ്യുതി പോയാല്‍ വിളിച്ച് അന്വേഷിക്കാമെന്നുവെച്ചാല്‍ ഓഫിസിലെ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. വൈദ്യുതി വിതരണം തടസ്സപ്പെടുന്ന വിവരം ഉപഭോക്താക്കളെ അറിയിക്കാന്‍ എസ്.എം.എസ് സംവിധാനം ഉണ്ടെങ്കിലും ഇതൊന്നും പലപ്പോഴും പ്രാവര്‍ത്തികമല്ല. വൈകുന്നേരങ്ങളില്‍ നിരന്തരമായി വൈദ്യുതി ഒളിച്ചുകളിക്കുന്നത് ഗാര്‍ഹിക വൈദ്യുത ഉപകരണങ്ങള്‍ കേടുവരുന്നതിനും ഇടയാക്കുന്നുണ്ട്. പരാതിപ്പെട്ടാല്‍ ഉപഭോക്താക്കളുടെ ഉപഭോഗം കൂടുതലാണെന്നും കുറക്കുക മാത്രമാണ് പോംവഴിയെന്നുമാണ് ജീവനക്കാരുടെ ഉപദേശം. ഉപഭോക്താക്കളുടെ ഉപയോഗമനുസരിച്ച് ട്രാന്‍സ്ഫോര്‍മറുകളുടെ പ്രാപ്തി വര്‍ധിപ്പിക്കാനുള്ള നടപടിയോ ഇതില്‍നിന്ന് കൂടുതല്‍ കണക്ഷന്‍ വീണ്ടും നൽകാതിരിക്കുകയോ അധികൃതര്‍ ചെയ്യുന്നില്ല. വൈദ്യുതി മുടക്കം പതിവായതോടെ വൈദ്യുതി ഓഫിസ് ഉപരോധമടക്കമുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ഉപഭോക്താക്കൾ.
Next Story