Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:06 AM GMT Updated On
date_range 2018-04-12T10:36:00+05:30ഇമ്പിച്ചിബാവയുടെ ശിൽപം അനാച്ഛാദനം
text_fieldsആലത്തിയൂർ: മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ കെ. ഇമ്പിച്ചിബാവയുടെ ജന്മശതാബ്ദി സ്മാരകത്തിെൻറ ഭാഗമായി പൂർണകായ ശിൽപത്തിെൻറ അനാച്ഛാദനം നടന്നു. ആലത്തിയൂർ ഇമ്പിച്ചിബാവ മെമോറിയൽ കോഓപറേറ്റിവ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിമ അനാച്ഛാദനം ചെയ്തു. മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി, ഇമ്പിച്ചിബാവയുടെ സഹധർമിണി ഫാത്തിമ ഇമ്പിച്ചിബാവ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കൂട്ടായി ബഷീർ, അഡ്വ. പി. ഹംസ കുട്ടി, വി.വി. ഗോപിനാഥ്, പി. കുമാരൻ തുടങ്ങിയ നേതാക്കളും ആശുപത്രി ഷെയർ ഉടമകളും പങ്കെടുത്തു. തുടർന്നുനടന്ന യോഗത്തിൽ ആശുപത്രി ചെയർമാൻ പി. ജ്യോതിഭാസ് അധ്യക്ഷനായി. എ. ശിവദാസൻ സ്വാഗതവും ശുഹൈബ് അലി നന്ദിയും പറഞ്ഞു. ശിൽപം നിർമിച്ച ചിത്രൻ കുഞ്ഞിമംഗലം, കിണറും ടാങ്കും നിർമിക്കാൻ സഹോദരെൻറ സ്മരണക്കായി അഞ്ചുലക്ഷം രൂപ നൽകിയ സൈനുദ്ദീൻ എന്ന ബാവഹാജി, കിണർ നിർമിക്കാൻ രണ്ടര സെൻറ് സ്ഥലം നൽകിയ ഇടശ്ശേരി ബീരാവുണ്ണി എന്ന കുഞ്ഞിമോൻ, ഇമ്പിച്ചിബാവയുടെ ഡോക്യുമെൻറി പ്രകാശനം ചെയ്ത മുല്ലശ്ശേരി ചങ്കരൻകുമരത്ത് ശിവരാമൻ, ആശുപത്രി ഡോക്ടർമാർക്ക് റോയൽ വില്ലയിൽ താമസ സൗകര്യം അനുവദിച്ച സൈതുമുഹമ്മദ് എന്നിവരെ ആദരിച്ചു. എട്ടടി ഉയരത്തിൽ വെങ്കല നിറത്തിൽ ഫൈബറിൽ പ്രതിമ നിർമിച്ചത് പയ്യന്നൂർ സ്വദേശിയായ ചിത്രൻ കുഞ്ഞിമംഗലമാണ്.
Next Story