Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:03 AM GMT Updated On
date_range 12 April 2018 5:03 AM GMTമാപ്പിളപ്പാട്ട് അന്താക്ഷരി 22ന്
text_fieldsbookmark_border
മലപ്പുറം: ഫാഹിദ ട്രാവൽസ് ഗ്രൂപ് സംകൃതപമഗരി മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം ഏപ്രിൽ 22ന് വൈകീട്ട് നാലിന് മലപ്പുറം കോട്ടക്കുന്ന് അരങ്ങ് ഒാപൺ എയർ ഒാഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല ടൂറിസം പ്രമോഷൻ സെൻററും (ഡി.ടി.പി.സി) കേരള മാപ്പിളകല അക്കാദമി ജില്ല കമ്മിറ്റിയും സഹകരിച്ചാണ് മത്സരം. വി.എം. കുട്ടി, കോഴിക്കോട് അബൂബക്കർ, മേളം ഇബ്രാഹിം എന്നിവരെ ആദരിക്കും. ഏപ്രിൽ 15ന് രാവിലെ ഒമ്പതിന് കോട്ടപ്പടി ഗ്രേസ് െറസിഡൻസിയിൽ നടത്തുന്ന ഒാഡിഷനിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ 9745310003, 7025593340 നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി ബിനേഷ് കുഞ്ഞപ്പൻ, മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം. കരുവാരകുണ്ട്, അലവി നരിപ്പറ്റ, യോഗ്യൻ ഹംസ, റഹ്മത്തുല്ല കപ്പൂർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story