Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: മന്ത്രിക്ക്​ സുധീര​െൻറ തുറന്ന കത്ത്

text_fields
bookmark_border
വേങ്ങര: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീര​െൻറ തുറന്ന കത്ത്. ജനങ്ങൾക്ക് വലിയ പ്രതിഷേധമാണുള്ളതെന്നും അവർ പറയുന്നത് ന്യായമായ കാര്യങ്ങളാണെന്നും കത്തില്‍ വ്യക്തമാക്കി. നിയമത്തിൽ പറയുന്ന വ്യവസ്ഥകളൊന്നും സ്ഥലമെടുപ്പ് നടപടികളിൽ ഉദ്യോഗസ്ഥർ പാലിക്കുന്നില്ല, വിജ്ഞാപനം പുറത്തുവന്ന് പരാതികൾ കേൾക്കാതെ അടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥർ സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടുപോയി. നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. വീടുകളിൽ വരെ കയറി മർദിച്ചു. സാമൂഹികാഘാത വിലയിരുത്തലോ പാരിസ്ഥിതിക പഠനമോ ഉണ്ടായിട്ടില്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രതികരിക്കുന്നതെന്നും കത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story