Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 4:59 AM GMT Updated On
date_range 2018-04-12T10:29:59+05:30പൊലീസിൽ 1,129 ക്രിമിനലുകൾ
text_fieldsകൊച്ചി: സംസ്ഥാന പൊലീസ് സേനയിൽ ജോലി ചെയ്യുന്നവരിൽ 1,129 പേർ ക്രിമിനൽ കേസ് പ്രതികൾ. ഇവരിൽ 195 പേർ എസ്.െഎ, എ.എസ്.െഎ റാങ്കിലും എട്ടു പേർ സി.െഎ റാങ്കിലും പത്തു പേർ ഡിവൈ.എസ്.പി, അസി. കമീഷണർ റാങ്കിലുമുള്ളവരാണെന്ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കസ്റ്റഡി മർദനം, പരാതിക്കാരെ ഉപദ്രവിക്കാൽ, സ്ത്രീധന പീഡനം, കൈക്കൂലി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഭൂരിഭാഗവും പ്രതികളായത്. ക്രിമിനൽ കേസുള്ള പൊലീസുകാർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്: 215 പേർ. ഇവരിൽ 27 പേർ എസ്.െഎ, എ.എസ്.െഎ റാങ്കിലും രണ്ടു പേർ സി.െഎ റാങ്കിലും മൂന്നു പേർ ഡിവൈ.എസ്.പി-എ.സി റാങ്കിലുംെപട്ടവരാണ്. ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാർ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്: 14 പേർ. പൊലീസുകാർ ക്രിമിനൽ കേസിൽപ്പെട്ടാലും വകുപ്പുതലത്തിൽ കാര്യമായ നടപടി ഉണ്ടാകുന്നില്ല. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടാത്ത അവസ്ഥയുമുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണ് കേസിൽപ്പെടുന്നതെങ്കിൽ പേരിന് മാത്രമാകും നടപടി. അതിനാൽ ക്രിമിനൽ കേസിൽപ്പെട്ട ഭൂരിഭാഗം പേരും ഇപ്പോഴും വിവിധ സ്ഥലങ്ങളിലായി ജോലിയിൽ തുടരുന്നുണ്ടെന്നും ആർ.ടി.െഎ. കേരള ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനുവിന് ലഭിച്ച വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. ക്രിമിനൽ പൊലീസ് ജില്ല, ആകെ കേസ്, എസ്.െഎ/എ.എസ്.െഎ റാങ്ക്, സി.െഎ റാങ്ക്, ഡിവൈ.എസ്.പി/എ.സി റാങ്ക് എന്ന ക്രമത്തിൽ: തിരുവനന്തപുരം: 215, 27, 2, 3 കൊല്ലം: 146, 22, 3, 2 ആലപ്പുഴ: 101,19,-, 1 എറണാകുളം: 125, 24,1, 1 പത്തനംതിട്ട: 41, 13, -, - കോട്ടയം: 92, 15, -, - ഇടുക്കി: 34, 9, -, - തൃശൂർ: 98, 20, 1, - പാലക്കാട്: 41, 5,-, 1 മലപ്പുറം: 14, 2, -, - കോഴിക്കോട്: 75, 19 -, - വയനാട്: 43,7,-, 2 കണ്ണൂർ: 80,10, 1, - കാസർകോട്: 24, 3, -, -
Next Story