Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സി ബസിന്‌ ...

കെ.എസ്.ആർ.ടി.സി ബസിന്‌ കല്ലെറിഞ്ഞ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പട്ടാമ്പി: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് 'മിന്നൽ' എയർ ബസിന് കല്ലെറിഞ്ഞ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നിധീഷ് മുളയങ്കാവ് (24), പ്രദീപ് മങ്കര (27) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച അർധരാത്രി സുൽത്താൻ ബത്തേരി-തിരുവനന്തപുരം ബസിന് കൊപ്പം ജങ്ഷനിൽ ഇവർ കൈ കാണിച്ചെങ്കിലും സ്റ്റോപ്പില്ലാത്തതിനാൽ നിർത്തിയില്ല. കല്ലേറിൽ യാത്രക്കാരിയായ വയനാട് സ്വദേശിനി സതിക്ക് പരിക്കേറ്റു. ഇവർക്ക് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ചില്ല് തകർന്ന് 60,000 രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. യാത്രക്കാരെ തൃശൂരിലെത്തിച്ച് മറ്റൊരു ബസൽ കയറ്റിവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story