Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:02 AM GMT Updated On
date_range 2018-04-11T10:32:59+05:30'യോഗ്യത പുനർനിർണയിക്കണം'
text_fieldsമലപ്പുറം: പി.എസ്.സി നിയമനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരുടെ യോഗ്യത പുനർനിർണയിക്കണമെന്ന് അസോസിയേഷൻ ഒാഫ് ക്വാളിഫൈഡ് മെഡിക്കൽ ലബോട്ടറി ടെക്നോളജിസ്റ്റ്സ് ഒാഫ് കേരള ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 1990നുശേഷം ഡി.എം.എൽ.ടി, ബി.എസ്സി, എം.എൽ.ടി കോഴ്സുകൾ പഠിച്ചിറങ്ങിയ 25000ത്തോളം പേരുടെ തൊഴിൽ സാധ്യത നഷ്ടപ്പെടുത്തിയാണ് വർഷത്തിൽ ചുരുക്കംപേർ മാത്രം പഠിച്ചിറങ്ങുന്ന ശ്രീചിത്തിരയിലെ ബി.ബി.ടി കോഴ്സിന് പി.എസ്.സി അംഗീകാരം നൽകിയത്. ഇൗ കോഴ്സിന് ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് 1940 പ്രകാരം യോഗ്യതയും സംസ്ഥാന സർക്കാറിെൻറ അംഗീകാരവുമില്ല. 2017ൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിനായി പി.എസ്.സി അപേക്ഷ ക്ഷണിച്ചപ്പോൾ ഡി.എം.എൽ.ടി/ ബി.എസ്സി എം.എൽ.ടി ആയിരുന്നു യോഗ്യത. 2018 ൽ അപേക്ഷ ക്ഷണിച്ചപ്പോൾ ബി.ബി.ടിയാണ് യോഗ്യത. രണ്ട് വർഷങ്ങളുടെ വ്യത്യാസത്തിൽ ഒരേ തസ്തികക്ക് രണ്ട് യോഗ്യത നിശ്ചയിക്കുന്നത് ആശങ്കാജനകവും വഞ്ചനാപരവുമാണ്. ജില്ല സെക്രട്ടറി മുഹമ്മദ് നസീഫ്, പ്രസിഡൻറ് കെ. വിനീത് മുരളി, പി.ഇ. യൂസുഫ് അലി, രഞ്ജിഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story