Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നെടുവ സി.എച്ച്.സിയിൽ...

'നെടുവ സി.എച്ച്.സിയിൽ ഡോക്ടർമാരെ നിയമിക്കണം'

text_fields
bookmark_border
പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ സി.എച്ച്.സിയിൽ രാത്രി സമയങ്ങളിലും ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചെട്ടിപ്പടി നന്മ ആതുര സേവന സംഘം ഭാരവാഹികൾ പി.കെ. അബ്ദുറബ്ബ് എം.എൽ.എക്ക് നിവേദനം നൽകി. പരപ്പനങ്ങാടി നഗരസഭയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും ആളുകൾ വളരെയധികം ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണിത്. തിയറ്റർ ഉൾപ്പെടെ എല്ലാ സൗകര്യവുമുള്ള ഇവിടെ ഗൈനക്കോളജി വിഭാഗത്തി​െൻറയും സേവനം അത്യാവശ്യമാണ്, ആയതിന് വേണ്ട നടപടിയും സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പി.എൻ. സെയ്തലവി ഹാജി, വി.പി. അശ്റഫ് മാസ്റ്റർ, അൻവർ തലാഞ്ചേരി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story