Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:02 AM GMT Updated On
date_range 2018-04-10T10:32:59+05:30ദലിത് ഹര്‍ത്താലിനോട് പൊതുസമൂഹം പുറംതിരിഞ്ഞുനിന്നു ^ദലിത് സംഘടനകള്‍
text_fieldsദലിത് ഹര്‍ത്താലിനോട് പൊതുസമൂഹം പുറംതിരിഞ്ഞുനിന്നു -ദലിത് സംഘടനകള്‍ നിലമ്പൂര്‍: പട്ടികജാതി-വർഗ പീഡന നിരോധനനിയമം പുനഃസ്ഥാപിക്കാൻ പാർലമെൻറ് ഇടപെടണമെന്നാവശ‍്യപ്പെട്ട് ദലിത് സംഘടനകൾ തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലിനോട് പൊതുസമൂഹം പുറംതിരിഞ്ഞുനിന്നുവെന്ന് വിവിധ ദലിത് സംഘടന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. വ്യാപാരികളും ബസ് ഉടമകളും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഹർത്താലിന് പിന്തുണ പ്രഖ‍്യാപിച്ച പല രാഷ്ട്രീയ സംഘടനകളുടെയും പ്രത‍്യക്ഷസഹായം ഹർത്താലിന് ലഭിച്ചില്ല. സമാധാനപരമായുള്ള പ്രകടനത്തിനുപോലും പൊലീസ് അനുവദിച്ചില്ല. എടക്കരയില്‍ മാന‍്യമായ രീതിയിൽ പ്രകടനം നടത്തുകയായിരുന്ന നാൽപതോളം ദലിത് സംഘടന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂേറാളം തടങ്കലിൽ വെച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ഇതുവരെ പ്രകടനം നടത്തിയ ഒരു സംഘടനക്കെതിരെയും പൊലീസ് നടപടിയെടുത്തതായി അറിയില്ല. എന്നാല്‍, വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പേതാടെ എടക്കര അങ്ങാടിയില്‍ പ്രകടനം തുടങ്ങിയപ്പോള്‍തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തലേദിവസം മുൻകൂട്ടി അനുമതി വാങ്ങിയ ശേഷമാണ് പ്രകടനം നടത്തിയത്. ഗതാഗതക്കുരുക്കോ, വഴിതടയലോ ഉണ്ടായിട്ടില്ല. ഒരു വ്യാപാര സ്ഥാപനവും അടപ്പിച്ചിട്ടില്ല. രാവിലെ 9.15ന് അറസ്റ്റ് ചെയ്ത തങ്ങളെ ഉച്ചക്ക് ഒരുമണിക്ക് ശേഷമാണ് വിട്ടയച്ചത്. ദലിത് സമൂഹത്തോട് അധികാരികൾ കാണിക്കുന്ന വെറുപ്പാണ് ഇതിലൂടെ വ്യക്തമായത്. പട്ടികജാതി-വർഗ പീഡന നിരോധനനിയമം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേരള ആദിവാസി സംസ്ഥാന എക്സിക‍്യൂട്ടിവ് അംഗം എം.ആർ. ചിത്ര, പട്ടികജാതി-വർഗ പടയണി ഗ്രൂപ് ചെയർമാൻ സി.എം. അനിൽ, കേരള ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ലക്ഷ്മി ബാബു, അംഗം മുന്നത്ത് അമ്മിണി, കളാടി സമുദായ സാംസ്കാരിക സംഘടന താലൂക്ക് കമ്മിറ്റി പ്രസിഡൻറ് സി. കുട്ടൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story