Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:24 AM GMT Updated On
date_range 2018-04-09T10:54:00+05:30ജനകീയ പ്രതിഷേധം അടിച്ചമർത്തിയാൽ നേരിടും ^ചെന്നിത്തല
text_fieldsജനകീയ പ്രതിഷേധം അടിച്ചമർത്തിയാൽ നേരിടും -ചെന്നിത്തല തിരൂരങ്ങാടി: ന്യായമായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടാൽ ജനങ്ങളോടൊപ്പം യു.ഡി.എഫുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാത സ്ഥലമേറ്റെടുക്കൽ സർവേ സംബന്ധിച്ച് പ്രതിഷേധം ശക്തമായ എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ അരീത്തോട് വലിയപറമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമചിത്തതയോടെ ജനങ്ങളുടെ സഹകരണം തേടുകയാണ് വേണ്ടത്. ജനങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ ന്യായമാണ്. 2013ലെ അലൈൻമെൻറും നിലവിലെ അലൈൻമെൻറും കണ്ടു. രണ്ട് അലൈൻമെൻറ് സംബന്ധിച്ചും സർക്കാറാണ് തീരുമാനമെടുക്കേണ്ടത്. ഇവിടെ ദേശീയപാത വേണ്ടെന്ന് ആരും പറയുന്നില്ല. ഇതിനകത്ത് രാഷ്ട്രീയമില്ല. അമ്പതോളം വീടുകൾ നഷ്ടപ്പെടുന്ന ആശങ്കയാണ് പ്രദേശത്തെ ജനങ്ങൾക്കുള്ളത്. സർവകക്ഷിയോഗത്തിന് മുമ്പ് സർവേ നടത്തിയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. യു.ഡി.എഫ് കാലത്ത് മെട്രോ, കണ്ണൂർ വിമാനത്താവളം, കളിയിക്കാവിള റോഡ് എന്നിവക്കുവേണ്ടി ഭൂമിയേറ്റെടുത്തപ്പോൾ ഒരു പ്രശ്നവുമുണ്ടായില്ല. അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. സമരം ചെയ്തവർ തീവ്രവാദികളാണെന്ന് പറഞ്ഞ മന്ത്രി ജി. സുധാകരനും മുൻ എം.പി എ. വിജയരാഘവനും മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ, ഡി.ഡി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി. അബ്ദുൽ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, കാവുങ്ങൽ ലിയാഖത്തലി, കാടേങ്ങൽ അസീസ് ഹാജി, സി.കെ. മുഹമ്മദാജി, പി.കെ. നൗഫൽ എന്നിവർ സംബന്ധിച്ചു.
Next Story