Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:05 AM GMT Updated On
date_range 9 April 2018 5:05 AM GMTഷുഹൈബിെൻറ കുടുംബത്തിന് 92 ലക്ഷം രൂപ കൈമാറി
text_fieldsbookmark_border
കണ്ണൂർ: മട്ടന്നൂരിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ച 92,08,437 രൂപ ഷുഹൈബിെൻറ പിതാവിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി കൈമാറി. ഫാഷിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ കണ്ണൂരിൽ നടന്ന സ്വീകരണസമ്മേളനത്തിലാണ് തുക കൈമാറിയത്. ഷുഹൈബിനെ വധിക്കാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ നൗഷാദിന് അഞ്ചുലക്ഷവും റിയാസിന് ഒരുലക്ഷം രൂപയും ആൻറണി നല്കി. ഷുഹൈബിനെക്കുറിച്ച് കെ.പി.സി.സി നിർമിച്ച 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെൻററിയുടെ വിഡിയോ-യൂട്യൂബ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഡോക്യുമെൻററിയുടെ ആദ്യകോപ്പി ഷുഹൈബിെൻറ പിതാവിന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story