Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30സമരക്കാരെ രാജ്യദ്രോഹികളാക്കുന്നത് നിഗൂഢ അജണ്ട ^എസ്.ഡി.പി.െഎ
text_fieldsസമരക്കാരെ രാജ്യദ്രോഹികളാക്കുന്നത് നിഗൂഢ അജണ്ട -എസ്.ഡി.പി.െഎ മലപ്പുറം: ദേശീയപാത വികസനത്തിന് അന്യായമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ സമരം ചെയ്ത ഇരകളെ രാജ്യേദ്രാഹികളും വിധ്വംസക പ്രവർത്തകരുമെന്ന് ആക്ഷേപിച്ച മന്ത്രി ജി. സുധാകരെൻറ നിലപാട് ജനകീയ സമരങ്ങളെ തീവ്രവാദ പട്ടം ചാർത്തി അടിച്ചൊതുക്കുന്ന ഇടതുപക്ഷത്തിെൻറ ഫാഷിസത്തിന് ഉത്തമ ഉദാഹരണമാണെന്ന് എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി. ഗെയിൽ, ദേശീയപാത വിഷയങ്ങളിൽ കിടപ്പാടം നഷ്ടപ്പെടുന്നവർ നടത്തുന്ന ജനകീയ ചെറുത്ത് നിൽപ് ജനാധിപത്യ സമരമാണ്. മലപ്പുറത്ത് ഇരകൾ സംഘടിക്കുന്നത് രാജ്യേദ്രാഹവും വിധ്വംസക പ്രവർത്തനവുമാക്കുന്നത് ജില്ലയോട് തുടരുന്ന അവഗണനയുടെ ബാക്കിപത്രമാണ്. പ്രക്ഷോഭത്തിൽ അറസ്റ്റിലായ ഡി.വൈ.എഫ്.െഎ നേതാവും സി.പി.എം ജനപ്രതിനിധിയുമായ സമീറിന് എ.കെ.ജി െസൻററിൽ നിന്നാണോ രാജ്യേദ്രാഹ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നതെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര, എ. വീരാൻകുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Next Story