Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30പടിക്കലിൽ പൊലീസ് സംഘർഷം സൃഷ്ടിച്ചെന്ന്; രണ്ടു പേർ കസ്റ്റഡിയിൽ
text_fieldsതിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പ് സർവേക്കിടെ പടിക്കലിനടുത്ത് തെക്കേ പടിക്കലിൽ നേരിയ സംഘർഷം. ചോനാരി അസീസിെൻറ ഭൂമിയിൽ സർവേ നടത്തുമ്പോൾ പൊലീസ് മനപ്പൂർവം പ്രകോപനമുണ്ടാക്കിയെന്നാണ് പരാതി. സർവേക്കിടെ ബന്ധുക്കൾ നോക്കിനിന്നതിനാണത്രെ പോലീസ് ആക്രോശിച്ചു ലാത്തി വീശിയത്. പൊലീസ് അകാരണമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിസരവാസികൾ പറഞ്ഞു. ഭൂഉടമസ്ഥരെന്ന് അറിയിച്ചിട്ടും പരിസരത്ത് നിൽക്കാൻ കൂട്ടാക്കാതെ വീട്ടുകാരെയും ബന്ധുക്കളെയും പൊലീസ് അടിച്ചോടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ചോനാരി അബ്ദുല്‍ അസീസിെൻറ ഭാര്യ ഹഫ്‌സത്ത് (42), അയല്‍വാസികളായ പാറായി കോയിപറമ്പത്ത് സുലൈഖ (50), ഇവരുടെ ബന്ധു ഇര്‍ഷാദലി (28), സഹോദരന്‍ ഇഖ്ബാല്‍ ബാബു (25), കോഴിശ്ശേരി പെരിക്കാങ്ങല്‍ അബ്ദുല്‍ അസീസിെൻറ മകന്‍ ആദില്‍ ഹസന്‍ (21), സഹോദരന്‍ ഇര്‍ഫാന്‍ (16), പി.വി. വാഹിദ് (20) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ രണ്ടുപേരെ ബലമായി പിടിച്ചുകൊണ്ടുപോയി. പാറായി കോയിപറമ്പത്ത് ഇര്‍ഷാദലി (28), കോഴിശ്ശേരി പെരിക്കാങ്ങല്‍ അബ്ദുല്‍ അസീസിെൻറ മകന്‍ ആദില്‍ ഹസ്സന്‍ (21) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Next Story