Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലേമ്പ്ര പഞ്ചായത്ത്...

ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽ കെട്ടി സമരം

text_fields
bookmark_border
ചേലേമ്പ്ര: ഇടിമുഴിക്കൽ ഗൃഹസംരക്ഷണസമിതിയുടെ നേതൃതത്തിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ഇരകൾ കുടിൽ കെട്ടി സമരം ആരംഭിച്ചു. അട്ടിമറിക്കപ്പെട്ട അലൈൻമ​െൻറ് നടപ്പിൽ വരുത്തുക, ഇടിമുഴിക്കൽ അങ്ങാടി പൂർണമായും തകർത്ത് പുതിയ അലൈൻമ​െൻറ് മരവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പുതിയ അലൈൻമ​െൻറിൽ എഴുപതോളം വീടുകളാണ് നഷ്ടപ്പെടുന്നത്. ഇടിമുഴിക്കൽ അങ്ങാടി പൂർണമായും ഇല്ലാതാവുന്ന പുതിയ സർവേയിൽ ഒട്ടേറെ ചെറുകിട കച്ചവട സ്ഥാപനങ്ങളും പള്ളിയും മദ്റസയും പൊളിച്ച് നീക്കപ്പെടും. ആരുടെയോ താത്പര്യം സംരക്ഷിക്കാനാണ് പുതിയ സർവേയെന്നും ജനവാസ കേന്ദ്രത്തിലൂടെ നാലുവരിപ്പാത അനുവദിക്കില്ലെന്നും ഗൃഹസംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story