Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടും കുഴിമാടവും...

വീടും കുഴിമാടവും നഷ്​ടപ്പെടും; നടുവത്ത് വീട്ടിൽ സങ്കടക്കടൽ

text_fields
bookmark_border
കോട്ടക്കൽ: ദേശീയപാത വികസന സർവേ പുരോഗമിക്കുമ്പോൾ എടരിക്കോട് പഞ്ചായത്തിലെ പാറമ്മൽ നടുവത്ത് ഹരിദാസ‍​െൻറ വീട്ടിൽ സങ്കടക്കടൽ നിലച്ചിട്ടില്ല. ഹരിദാസ‍​െൻറ മാതാവ് ചിന്ന (80) മരിച്ചിട്ട് വ്യാഴാഴ്ച 41 തികഞ്ഞു. വീട്ടിലെത്തിയ ജ്യേഷ്ഠസഹോദരൻ ചോയി, സഹോദരിമാരായ മാണി, തങ്കമണി, ഭാനുമതി എന്നിവർ പ്രാർഥനയിലാണ്. അമ്മയെ അടക്കം ചെയ്ത ഭാഗവും വീട് നിൽക്കുന്ന 16 സ​െൻറ് സ്ഥലവും സർവേയിൽനിന്ന് ഒഴിവാകാൻ. ചിന്നയെ മറവുചെയ്ത സ്ഥലത്തിന് തൊട്ടടുത്ത വൈദ്യുതിത്തൂണിലാണ് സർവേയുടെ മധ്യഭാഗം അടയാളപ്പെടുത്തിയത്. അടുക്കള ഭാഗത്തോട് ചേർന്നും മുൻവശത്ത് തിത്തീരുവി​െൻറ പറമ്പിലുമാണ് മറ്റ് അതിരുകൾ. വീടും പറമ്പും നിൽക്കുന്ന മുഴുവൻ സ്ഥലവും പാതക്കായി അടയാളപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സർവേ. തിരൂർ വില്ലേജിൽപ്പെട്ട ഈ ഭാഗത്ത് സർവേക്കെത്തിയ അധികൃതരോട് ദാസൻ വിഷയമവതരിപ്പിച്ചിരുന്നു. െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ സ്ഥലത്തെത്തി ദാസനോട് സംസാരിക്കുകയും ചെയ്തു. പരാതി നൽകാനായിരുന്നു അദ്ദേഹത്തി​െൻറ നിർദേശം. കോട്ടക്കലിലെ നിലമെടുപ്പ് കേന്ദ്രത്തിൽ പരാതി നൽകിയിട്ടുണ്ട്. ഭാര്യ സുലോചനക്കും മക്കൾക്കുമൊപ്പം കഴിയുന്ന ദാസൻ ഇൻഡസ്ട്രിയൽ തൊഴിലാളിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story