Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
വൈലത്തൂർ: പൊൻമുണ്ടം പഞ്ചായത്ത് മൂന്നാം വാർഡിൽ ടാറിങ് പൂർത്തീകരിച്ച ചീരംകുളം ചിറക്കൽ വി. അബ്ദുറഹ്മാൻ എം.എൽ.എ നിർവഹിച്ചു. വാർഡ് അംഗം പി. അസ്മാബി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2017-2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. പി.എ. റസാഖ്, ഇ. ജയൻ, ആർ. കോമുക്കുട്ടി, പി.കെ. ഉമ്മർഹാജി, ബാജി, വേലായുധൻ, കാവുങ്ങൽ കുഞ്ഞുട്ടി എന്നിവര്‍ സംസാരിച്ചു . വീട്ടുമുറ്റ പച്ചക്കറി ക്ലാസ് ഇരിമ്പിളിയം: പുറമണ്ണൂരിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ മേഖല സമ്മേളനത്തി​െൻറ അനുബന്ധ പരിപാടിയായി വീട്ടുമുറ്റ പച്ചക്കറി ക്ലാസ് നടന്നു. ഓപ്പൺ അഗ്രികൾച്ചറൽ ടീം അംഗമായ ദിനേശ് കോട്ടക്കൽ ക്ലാസ് എടുത്തു. കെ. പ്രേംരാജ് അധ്യക്ഷത വഹിച്ചു. കെ. പ്രകാശ് സ്വാഗതം പറഞ്ഞു. സി. സുരേഷ് ബാബു, ജമീല, വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനം ഇരിമ്പിളിയം‬: പുറമണ്ണൂരിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖല സമ്മേളനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉമ്മുകുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി.ടി. അമീർ അധ്യക്ഷത വഹിച്ചു. മികച്ച കർഷകനായ ടി.പി. രാധാകൃഷ്ണനെയും എൽ.ഡി.സി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ അജിത്, സവാദ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. പി.സി. രാജ‍​െൻറ നേതൃത്വത്തിൽ നാടൻ പാട്ടും അരങ്ങേറി. മേഖല സെക്രട്ടറി കെ. അംബുജം സ്വാഗതവും പി. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story