Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:05 AM GMT Updated On
date_range 2018-04-07T10:35:59+05:30പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡെപ്യൂട്ടി ഡി.എം.ഒയെ തടഞ്ഞു
text_fieldsപൊന്നാനി: താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ കെ.വി. പ്രകാശിനെ സംഘടിച്ചെത്തിയവർ തടഞ്ഞുവെച്ചതായി പരാതി. സംഭവത്തിൽ പൊന്നാനി താലൂക്ക് ആശുപത്രി അധികൃതർ പൊന്നാനി പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. എന്നാൽ രണ്ട് ഡോക്ടർമാരെ പുറത്താക്കാനാണ് യോഗം ചേരുന്നതെന്നാരോപിച്ച് പുറത്ത് ചിലർ തടിച്ചുകൂടിയിരുന്നു. ഗൈനക്കോളജിയിലെ രണ്ടു ഡോക്ടർമാർ കഴിഞ്ഞദിവസം സ്റ്റാഫ് നഴ്സുമാരെ ബലിയാടാക്കിയത് സംബന്ധിച്ച് വന്ന വാർത്തകൾ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ആരോപണവുമായി സംഘം സ്ഥലത്ത് തടിച്ചുകൂടിയത്. തുടർന്ന് യോഗം കഴിഞ്ഞ് നേരത്തെയെത്തിയവർ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടെ ചില ഡോക്ടർമാർ സ്ഥലത്തെത്തി ഡി.എം.ഒയെ തടഞ്ഞുവെച്ചവർക്ക് അനുകൂലമായി നിലപാടെടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെട്ടു. ഉന്നയിക്കുന്ന പ്രശ്നങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡോക്ടർമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ പറഞ്ഞു. െഡപ്യൂട്ടി ഡി.എം.ഒയെ തടഞ്ഞവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story