Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:23 AM GMT Updated On
date_range 6 April 2018 5:23 AM GMTവാഹ് മേരി ഉർദു പരിശീലനം ഇനി എല്ലാ ജില്ലകളിലേക്കും
text_fieldsbookmark_border
മലപ്പുറം: സ്കൂൾ കുട്ടികൾക്ക് ഉർദു ഭാഷയിൽ പ്രാവീണ്യം നൽകുന്നതിന് എസ്.എസ്.എ ആവിഷ്കരിച്ച വാഹ് മേരി ഉർദു പരിശീലന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി. ഇതിെൻറ ഭാഗമായി സംസ്ഥാനതലത്തിൽ തയാറാക്കിയ പ്രത്യേക പരിശീലന പാക്കേജിെൻറ ൈട്ര ഔട്ട് വേങ്ങര ഉപജില്ലയിലെ ആട്ടീരി എ.യു.പി സ്കൂളിൽ നടന്നു. 20 മണിക്കൂറിെൻറ പഠന പാക്കേജാണ് തയാറാക്കിയത്. ഉർദു ഭാഷയിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കാനുള്ള രീതികളാണ് ൈട്ര ഔട്ടിൽ അവലംബിച്ചത്. ൈട്ര ഔട്ട് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിപാടി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story