Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:20 AM GMT Updated On
date_range 6 April 2018 5:20 AM GMTസൂഫി െസമിനാർ നാളെ
text_fieldsbookmark_border
കൊണ്ടോട്ടി: 'സൂഫി സൗഹൃദം ഇന്ത്യൻ സാഹചര്യത്തിൽ' എന്ന വിഷയത്തിൽ ശനിയാഴ്ച മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയിൽ സെമിനാർ സംഘടിപ്പിക്കുന്നു. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിസർച്ച് ആൻഡ് െഡവലപ്മെൻറും മാപ്പിളകല അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന െസമിനാർ ശനിയാഴ്ച രാവിലെ പത്തിനാണ് ആരംഭിക്കുക. ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് െസമിനാർ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. മാപ്പിള സാഹിത്യത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. സക്കീർ ഹുസൈന് ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ ആനക്കച്ചേരി മൂസ ഹാജി, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ഇഖ്ബാൽ കോപ്പിലാൻ, കെ.എ. ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story