Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:36 AM GMT Updated On
date_range 2018-04-05T11:06:00+05:30ലെക്കിടിയിൽ പട്ടാപ്പകൽ വൻ മോഷണം; വീട്ടിൽനിന്ന് 10 പവനും 1.80 ലക്ഷവും കവർന്നു
text_fieldsപത്തിരിപ്പാല: സംസ്ഥാനപാതക്കരികിൽ ലെക്കിടി കൂട്ടുപാതക്ക് സമീപം പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. പത്ത് പവൻ സ്വർണാഭരണങ്ങളും 1.80 ലക്ഷം രൂപയും കവർന്നു. കുറ്റിക്കാട് ഫ്രാൻസിസിെൻറ പൂട്ടിയിട്ട വീട്ടിലാണ് ബുധനാഴ്ച ഉച്ചക്ക് വീട്ടുകാർ പുറത്തുപോയ സമയം മോഷണം നടന്നത്. ഗേറ്റ് തകർത്ത മോഷ്ടാക്കൾ വീടിന് പിറകിലെ കുളിമുറിയുടെ ജനൽ മഴുകൊണ്ട് വെട്ടിപ്പൊളിച്ചാണ് അകത്തു കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. ജനൽ തകർക്കാൻ ഉപയോഗിച്ച മഴു, കല്ല് എന്നിവ കുളിമുറിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഗൃഹനാഥൻ ഫ്രാൻസിസ് രാവിലെ തൃശൂരിലേക്ക് ജോലിക്കും ഏക മകൾ േകാളജിലേക്കും പോയിരുന്നു. ഭാര്യ മിനി പതിനൊന്നരക്ക് വീട് പൂട്ടി ഒറ്റപ്പാലത്തേക്ക് പോയ സമയത്താണ് മോഷണം. ഒരു മണിയോടെ മിനി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിെൻറ വാതിൽ അകത്തുനിന്ന് പൂട്ടിയതോടെ സംശയം തോന്നിയ മിനി പിറകുവശത്ത് എത്തിയപ്പോൾ തുറന്നിട്ട വാതിലാണ് കണ്ടത്. മോഷ്ടാക്കളുെണ്ടന്ന് കരുതി വാതിൽ കുറ്റിയിട്ട് നാട്ടുകാരെ വിവരമറിയിച്ചു. എന്നാൽ, മോഷ്ടാക്കൾ സ്ഥലം വിട്ടിരുന്നു. എൽ.ഐ.സിയിൽ നിന്ന് ലഭിച്ച പണമാണ് അലമാരയിലുണ്ടായിരുന്നതെന്ന് ഫ്രാൻസിസ് പറഞ്ഞു. ആദ്യം ഹൈവേ പൊലീസാണ് സ്ഥലത്തെത്തിയത്. സ്പെഷൽ ബ്രാഞ്ച് എസ്.ഐ പ്രമോദ്, എസ്.ഐ ആദംഖാൻ എന്നിവർ സ്ഥലത്തെത്തി അന്വഷണം നടത്തി. മൂന്നിൽ കൂടുതൽ ആളുകളുെണ്ടന്നാണ് പ്രാഥമിക വിവരം. വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ വ്യാഴാഴ്ച വിദഗ്ധ പരിശോധന നടത്തും.
Next Story