Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:02 AM GMT Updated On
date_range 2018-04-05T10:32:59+05:30ദുരന്തം തീർത്ത് റോഡ്; പ്രതിഷേധവുമായി നാട്ടുകാർ സംഘടിക്കുന്നു
text_fieldsമലപ്പുറം: കോടികൾ ചെലവിട്ട് റബറൈസ് ചെയ്ത റോഡ് കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ചിട്ട് ആറുവർഷം. പൊളിച്ച റോഡിൽ മണ്ണിട്ട് നികത്താതെ വാട്ടർ അതോറിറ്റി പണിതീർത്തുപോയി. പണം അടക്കാത്തതിനാൽ റോഡ് നന്നാക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പും വ്യക്തമാക്കിയതോടെ റോഡ് നാട്ടുകാർക്ക് ദുരിതമായി. െകാണ്ടോട്ടി-എടവണ്ണപ്പാറ റോഡാണ് ആറുവർഷമായി അപകടക്കെണിയാകുന്നത്. 12 കിലോമീറ്റർ റോഡിൽ എട്ട് കിലോമീറ്റർ കുടിവെള്ള പൈപ്പിനായി പൊളിച്ചു. ആറ് കിലോമീറ്ററിൽ ഇരുവശവും കുഴിയെടുത്തു. ഇതോടെ റോഡ് പലയിടത്തും രണ്ട് മീറ്ററായി ചുരുങ്ങി. കുണ്ടും കുഴിയും ആയതോടെ അപകടവും പതിവായി. ഇതുവരെ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചത് ഏഴുപേർ. വൈകല്യം സംഭവിച്ചവരും പരിക്ക് പറ്റിയവരും അതിലേറെ. റോഡ് പൊളിക്കാൻ മുൻകൂറായി പണം ലഭ്യമാക്കണമെന്നിരിക്കെ ഇത് പാലിക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയതെന്ന് നാട്ടുകാർ പറയുന്നു. ആറ് വർഷമായി നിരന്തരം പരാതി പറയുന്നുണ്ടെങ്കിലും അധികൃതർ കണ്ണടക്കുകയാണ്. ഇതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. സമരവും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. വെള്ളിയാഴ്ച രാവിലെ 10ന് കൊണ്ടോട്ടി പൊതുമരാമത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തും. മെഡിക്കൽ കോളജ്, എയർപോർട്ട്് എന്നിവിടങ്ങളിലേക്ക് നിരവധി പേർ ഉപയോഗിക്കുന്ന റോഡാണിത്. ഉടൻ റോഡ് ടാറിങ് നടത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ മുബശ്ശിർ ഒാമാനൂർ, റിയാസ് ഒാമാനൂർ, മുജീബ് വള്ളിക്കാടൻ, ടി.പി. ഇസ്മായിൽ, കെ.പി. മുഹമ്മദാജി, കുഞ്ഞുട്ടി, കെ. അബ്ദുറഹ്മാൻ, ഹസനുൽബന്ന എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story